വടക്കഞ്ചേരി: കിഴക്കഞ്ചേരി കൊല്ലത്ത് വീട്ടിൽ സത്യഭാമ അമ്മ (94) മൂലങ്കോട് കാളത്തോട്ടം പൊക്ലാശ്ശേരി കളത്തിൽ നിര്യാതയായി. ഭർത്താവ്: സ്വാതന്ത്ര്യസമര സേനാനി പൊക്ലാശ്ശേരി ദാമോദരൻ നായർ. മക്കൾ: ചന്ദ്രശേഖരൻ നായർ, നാരായണി, രാധ, പരേതനായ കൃഷ്ണൻ. മരുമക്കൾ: നാരായണിക്കുട്ടി (മണി), രാമനാഥൻ, ഉഷ, പരേതനായ സച്ചിതാനന്ദൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.