അലനല്ലൂർ: എടത്തനാട്ടുകര ചളവയിലെ പരേതനായ പിലായിത്തൊടി അലവിയുടെ മകൻ കുഞ്ഞിമുഹമ്മദ് (കുഞ്ഞയമ്മു -54) നിര്യാതനായി. ബാർബേഴ്സ് അസോസിയേഷൻ എടത്തനാട്ടുകര മേഖല പ്രസിഡന്റും കെ.വി.വി.ഇ.എസ് എടത്തനാട്ടുകര യൂനിറ്റ് എക്സിക്യൂട്ടിവ് അംഗവും മുസ്ലിം ലീഗ് വാർഡ് വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: റസിയ. മക്കൾ: റിയാസ് (അബൂദബി), സഫീറ, സാഹിറ, ഷിഫ. മരുമക്കൾ: ഫർസാന, അക്ബർ (ജിദ്ദ), സജീർ. സഹോദരങ്ങൾ: സലാം, ഷൗക്കത്ത്, ഫാത്തിമ, സക്കീന, പരേതരായ ഷറഫുദ്ദീൻ, ആയിശ.