ഗൂഡല്ലൂർ: ഗൂഡല്ലൂർ ഗവ. കോളജ് വിദ്യാർഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. ഗൂഡല്ലൂർ വേടൻവയലിലെ മണികണ്ഠന്റെ മകൾ നന്ദനയാണ് (18) മരിച്ചത്. കോളജ് കഴിഞ്ഞ് വീട്ടിലെത്തിയ നന്ദന മുറിയിൽ കയറി വാതിലടക്കുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് തള്ളിത്തുറന്നു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഗൂഡല്ലൂർ പൊലീസ് അന്വേഷിക്കുന്നു.