ഇരിട്ടി: റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ അയ്യൻകുന്ന് സ്വദേശി കുറുപ്പംതറ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിടിച്ചു മരിച്ചു. അയ്യൻകുന്ന് ആനപ്പന്തിയിലെ കുട്ടിക്കാട്ടുകുന്നേൽ പരേതരായ വർക്കി - മറിയം ദമ്പതികളുടെ മകൻ കുര്യൻ ജോർജ് (ഷാജി -55) ആണ് മരിച്ചത്. എറണാകുളം മരടിൽ താമസിക്കുന്ന കുര്യൻ ജോർജ് കുറുപ്പംതറ റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ ഗേറ്റ് മുറിച്ചുകടക്കവെ വ്യാഴാഴ്ച വൈകീട്ട് ഏഴോടെ അപകടത്തിൽപെടുകയായിരുന്നു. അടച്ചിരുന്ന റെയിൽവേ ഗേറ്റിനു സമീപത്തുകൂടി മുറിച്ചുകടക്കവെ വേണാട് എക്സ്പ്രസ് ഇടിച്ചാണ് മരണം. കുറുപ്പന്തറയിലെ ഒരു ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഇദ്ദേഹം.
ഭാര്യ: ബീന. മക്കൾ: ജിനു, ജിത്തു, ജിസ്ന. സഹോദരങ്ങൾ: ജോസ്, എൽസമ്മ, ജോയി, ഫാ. തോമസ്, ഫാ. ജേക്കബ്, സാവിയോ, പരേതരായ സിസ്റ്റർ ആനിസ്, സണ്ണി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് അങ്ങാടിക്കടവ് തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.