ആലത്തൂർ: മാളികപറമ്പ് അറഫ ഹൗസിൽ റിട്ട. അധ്യാപകൻ മുസ്തഫ ഹാജിയുടെ ഭാര്യ തച്ചമ്പാറ നാലാം കണ്ടം വീട്ടിൽ ആമിന (75) മക്കയിൽ നിര്യാതയായി. മക്കൾ: സലീം (അറഫ ട്രേഡേഴ്സ് ആലത്തൂർ), ഫസീല, റാഷിദ, റൈഹാന. മരുമക്കൾ: ഇബ്രാഹീം (ബിസിനസ്) അബ്ദുൽ റഫീഖ് (റിട്ട. അധ്യാപകൻ), യാക്കൂബ് (ഖത്തർ), റഹ്മത്ത്. സഹോദരങ്ങൾ: അബ്ദു മാസ്റ്റർ, മൊയ്തുപ്പ, ബഷീർ, ശറഫുദ്ദീൻ, ശംസുദ്ദീൻ, മുജീബ്, നജീബ്, ആരിഫ.(എല്ലാവരും തച്ചമ്പാറ). ഖബറടക്കം മക്കയിൽ നടക്കും. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച വൈകീട്ട് 6.30ന് ആലത്തൂർ ഇശാഅത്ത് മസ്ജിദിൽ.