പട്ടാമ്പി: പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലപ്പെടുത്തിയ കേസിലെ 24ാം പ്രതി പട്ടാമ്പി മരുതൂർ നന്ദിയരത്തിൽ അബ്ദുന്നാസർ (നിസാർ -40) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിര്യാതനായി. കണ്ണൂർ ജയിലിൽ റിമാൻഡിലായിരുന്നു. അർബുദ രോഗിയായിരുന്ന അബ്ദുന്നാസറിനെ രോഗം കൂടുതലായതിനെത്തുടർന്ന് കണ്ണൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെനിന്ന് ഡിസംബർ 23നാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് മരണം. ഭാര്യ: ഖദീജ. മകൻ: മുഹമ്മദ് നിയാസ്.