ശാസ്താംകോട്ട: പോരുവഴി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ഇടയ്ക്കാട് കാഞ്ഞിരവിളയിൽ റിട്ട.അധ്യാപിക സരസ്വതിയമ്മ (70- മുൻ ഗ്രാമ പഞ്ചായത്ത് അംഗം, പോരുവഴി) നിര്യാതയായി. മക്കൾ: അനിൽകുമാർ, അജിത്ത് കുമാർ (കടമ്പനാട് കുറീസ്), അജയകുമാർ (ഡി.സി.സി ജനറൽ സെക്രട്ടറി). മരുമക്കൾ: ജി.എസ്. സുജകുമാരി, കെ. സ്മിത, അശ്വതി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ. സഞ്ചയനം12ന് രാവിലെ എട്ടിന്.