മാവിലായി: സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി. ശശിയുടെ പിതാവ് മുണ്ടയോട് വയൽപുരയിൽ കെ.വി. കൃഷ്ണൻ (93) നിര്യാതനായി. സി.പി.എം കീഴറ സി ബ്രാഞ്ച് അംഗമാണ്. ആർ.ഡി.സി മാവിലായി, മാവിലായി എ.കെ.ജി വായനശാല, കീഴറ യുവജനസംഘം തുടങ്ങിയവയുടെ ആദ്യകാല പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ രുഗ്മിണി. മറ്റുമക്കൾ: സതീശൻ, ഉഷ, വിനോദൻ (റിട്ട. സബ് ഇൻസ്പെക്ടർ), ഷീല, സരസൻ (ദേവസ്വം ബോർഡ്), ശ്രീജ. മരുമക്കൾ: ഷീജ (കോഓപറേറ്റിവ് എംപ്ലോയീസ് വെൽഫെയർ ബോർഡ്), ഉഷ, വത്സലൻ (മസ്കത്ത്), പ്രസീന, ജനാർദനൻ (റിട്ട. ജില്ല ബാങ്ക് ജീവനക്കാരൻ), അനിഷ, പരേതനായ ജയപ്രകാശ്. സഹോദരങ്ങൾ: കരുണാകരൻ, പരേതരായ നാരായണി, മാതു, ജാനകി