കുഴൽമന്ദം: ചിതലി പിച്ച റോഡിലെ ക്വാറിയിലേക്ക് മണ്ണുമാന്തി യന്ത്രം മറിഞ്ഞ് ഡ്രൈവർ മരിച്ചു. ചിറ്റലഞ്ചേരി പാട്ട പരേതനായ നാരായണന്റെ മകൻ ബിനു (39) ആണ് ക്വാറിയിലെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചത്. ക്വാറിയിൽ നിറഞ്ഞ വെള്ളം പമ്പ് ചെയ്യാനായി ഞായറാഴ്ച ഉച്ചയോടെ മണ്ണുമാന്തിയന്ത്രത്തിന്റെ കപ്പിൽ മോട്ടോർ ഇറക്കുമ്പോഴാണ് അപകടം. മണ്ണുമാന്തി യന്ത്രം നിർത്തിയ ഭാഗത്തെ മണ്ണ് ഇടിഞ്ഞ് ഏകദേശം 40 അടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു. കൂെടയുള്ളവർ യന്ത്രത്തിന്റെ ചില്ല് പൊട്ടിച്ച് ബിനുവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമായി. പാലക്കാട് അഗ്നിരക്ഷ സേനയിലെ സ്പെഷൽ ടാസ്ക് ഫോഴ്സ് ടീം എത്തി പുറത്തെടുത്ത മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: സീത. മകൻ: ഋതുനന്ദ്. മാതാവ്: കമലം.