പെരുങ്ങോട്ടുകുറിശ്ശി: വടക്കേ അണിയത്ത് പരേതയായ കുഞ്ഞി ലക്ഷ്മി അമ്മയുടെ മകൾ ചന്ദ്രിക ടീച്ചർ (76) നിര്യാതയായി. പല്ലശ്ശന വി.എച്ച്.എസ്.എസിൽനിന്ന് വിരമിച്ച അധ്യാപികയാണ്. ഭർത്താവ്: പരേതനായ പാലക്കാട് ദേവീവിലാസം ശാന്തകുമാർ. മകൻ: സായീകൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഐവർമഠത്തിൽ.