പാലക്കാട്: ട്രെയിനിൽനിന്ന് വീണ് പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അജ്ഞാതൻ മരിച്ചു. ഏകദേശം 50 വയസ്സുണ്ട്. ഡിസംബർ 18ന് രാത്രി ഒമ്പതോടെ പാലക്കാട് കാവിൽപ്പാട് റെയിൽവേ ഗേറ്റിന് സമീപമാണ് ഇയാളെ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയത്. ആദ്യം പാലക്കാട് ജില്ല ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ജനുവരി എട്ടിനാണ് മരിച്ചത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. ഫോൺ: 0491 2502375.