പട്ടാമ്പി: ശങ്കരമംഗലം പരേതനായ അടുകുർശി ഹൈദ്രോസിന്റെ മകൻ മുഹമ്മദ് കുട്ടി ഹാജി (89) നിര്യാതനായി. ദീർഘകാലം ശങ്കരമംഗലം മഹല്ല് ട്രഷററും ശങ്കരമംഗലം ശാഖ മുസ്ലിം ലീഗ് ട്രഷററുമായിരുന്നു. ഭാര്യ: ആയിശ. മക്കൾ: ഫാത്തിമ, ഖദീജ, സഫിയ, ഹൈദരലി. മരുമക്കൾ: മുഹമ്മദ് കുട്ടി മാസ്റ്റർ, ശങ്കരമംഗലം, അഹമ്മദ് വല്ലപ്പുഴ, ഖദീജ, പരേതനായ കുഞ്ഞുമുഹമ്മദ് ഹാജി വെട്ടിച്ചിറ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ശങ്കരമംഗലം മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.