കാഞ്ഞിരപ്പുഴ: ഡാമിൽ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരപ്പുഴ വെള്ളത്തോട് അംബേദ്കർ കോളനിയിലെ ചാമിയുടെ മകൻ രാഗേഷിന്റെ (22) മൃതദേഹമാണ് വെള്ളത്തോട് ഭാഗത്തെ കടവിൽനിന്ന് ബുധനാഴ്ച രാവിലെ ജില്ല സ്കൂബ ടീം നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്.തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ഡാമിൽ കുളിക്കാൻ പോയ യുവാവ് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഇയാൾ ധരിച്ച വസ്ത്രവും ചെരിപ്പും പുഴക്കരയിൽ കണ്ടെത്തിയതോടെ സഹോദരൻ അജിത്ത് മണ്ണാർക്കാട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷസേനയും സിവിൽ ഡിഫൻസ് ടീമും പരിശോധിച്ചെങ്കിലും രാത്രി ഇരുട്ടിയതോടെ തിരച്ചിൽ നിർത്തി മടങ്ങി. സ്റ്റേഷൻ ഓഫിസർ ആദർശ് അശോകൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വി. കണ്ണദാസ്, എം. ശ്രീജൻ, ടി.വി. സുരേഷ് കുമാർ, എ. ശിവൻ, ഷോബിൻ ദാസ്, എസ്.ടി.എഫ് അംഗം ജിബു, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ-മെക്കാനിക് കെ. അപ്പുണ്ണി, വി. വിമൽ എന്നിവർ നേതൃത്വം നൽകി. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി.