മംഗലംഡാം: അസം സ്വദേശി ഫാമിൽ കുഴഞ്ഞുവീണ് മരിച്ചു. ഗോലോ ഗാട്ട് ജില്ലയിലെ സോനാപൂർ സ്വദേശി പരമാനന്ദ ഭൂമിജിന്റെ മകൻ ഹേമന്ത് ഭൂമിജാണ് (47) മരിച്ചത്. ചിറ്റടി പി.ജെ ഫാമിലെ തൊഴിലാളിയാണ്. ഫാമിലെ പശുക്കളെ കറക്കുന്നതിനിടെ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. വള്ളിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതോടെടെയാണ് സംഭവം. ഹേമന്ത് ഭൂമിജും ഭാര്യ ദേവരിയും അഞ്ചുവർഷമായി ഫാമിലെ തൊഴിലാളികളാണ്. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മംഗലം ഡാം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.