അഗളി: അട്ടപ്പാടി ബോഡിചാള ഊരിൽ ആദിവാസി യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഊരിലെ നഞ്ചൻ -മഞ്ജു ദമ്പതികളുടെ മകൻ സുധീഷ് കുമാറിനെയാണ് (24) ബുധനാഴ്ച വൈകീട്ട് അഞ്ചോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഷോളയൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. സഹോദരൻ: പ്രവീൺ.