പാലക്കാട്: കുളപ്പുള്ളി സംസ്ഥാന പാത രണ്ടാം മൈലിൽ റോഡ് മുറിച്ചുകടക്കവെ ഗുഡ്സ് ഓട്ടോറിക്ഷ ഇടിച്ച് വയോധികൻ മരിച്ചു. ഓട്ടോ ഡ്രൈവറായ കുറിശ്ശാംകുളം പുളക്കപറമ്പ് വീട്ടിൽ അഹമ്മദ് കബീറാണ് (72) കഴിഞ്ഞ ദിവസം പ്രഭാത നമസ്കാരം കഴിഞ്ഞ് റോഡ് മുറിച്ചുകടക്കവെ മരിച്ചത്. ഭാര്യ: ജമീല. മക്കൾ: അബ്ദുൽ സലാം, സീനത്ത്, അൻവർ സാദത്ത്. മരുമക്കൾ: റജീന, സാഹിറ, അബ്ദുൽ റഷീദ്.