ബേക്കൽ: ഇൽയാസ് നഗറിലെ പരേതനായ ഇസ്മായിലിന്റെ ഭാര്യ നഫീസ കപ്പണ (92) നിര്യാതയായി. പൂച്ചക്കാട്ടെ പരേതനായ കർഷക പ്രമുഖൻ കപ്പണ അന്തുഞ്ഞിയുടെയും ചിത്താരി ഖദീജയുടെയും മകളാണ്. മക്കൾ: അബ്ദുൽ ജലീൽ, ബീഫാത്തിമ, ജമീല, പരേതരായ സി.കെ. കുഞ്ഞബ്ദുള്ള ഹാജി പൂച്ചക്കാട്, മുഹമ്മദ് ഷാഫി. സഹോദരങ്ങൾ: കപ്പണ കുഞ്ഞഹമ്മദ്, പരേതരായ അന്തുമാൻ, മൊയ്തു, അബൂബക്കർ, അബ്ദുൾ ഖാദർ, അലീമ, ഫാത്തിമ. ജാമാതാക്കൾ: ബി.കെ. അബ്ദുള്ള ഹാജി, പള്ളിക്കാൽ ഷാഫി ഹാജി കോട്ടിക്കുളം. മൃതദേഹം ഇൽയാസ് പള്ളി വളപ്പിൽ ഖബറടക്കി.