ഓച്ചിറ: തഴവ കുതിരപ്പന്തി കണിയാന്റെ കിഴക്കതിൽ പരേതരായ കെ. ശ്രീധരന്റെയും പൊന്നമ്മയുടെയും മകൻ ലാലു (52-ചോട്ടു) ബഹ്റൈനിൽ നിര്യാതനായി. ഭാര്യ: ജോസ്മി ലാലു (ബഹ്റൈൻ ഇന്ത്യൻ സ്കൂൾ അധ്യാപിക). മക്കൾ: അനഘ എസ്. ലാൽ, ധാർമിക് എസ്. ലാൽ. സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലെത്തിച്ച് ശനിയാഴ്ച രാവിലെ 11ന് സംസ്കരിക്കും.