കൊല്ലം: നീണ്ടകര ഫൊറോനയുടെയും ഇടവകയുടെയും വികാരി ഫാ. കെ. ഇമ്മാനുവൽ ജഗദീശൻ (60) നിര്യാതനായി. കൊല്ലം രൂപതയിലെ കാഞ്ഞിരകോട്, ചെമ്മക്കാട്, കായംകുളം, പടപ്പക്കര, ശാസ്താംകോട്ട, പട്ടകടവ്, കുരീപ്പുഴ, അരിനല്ലൂർ, ചവറ തെക്കുംഭാഗം, ലൂർദ്പുരം, കണ്ണനല്ലൂർ, കണ്ടച്ചിറ, നീണ്ടകര ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. ലിറ്റിൽ വേ അസോസിയേഷൻ ഡയറക്ടർ, രൂപത മുഖപത്രമായ വിശ്വധർമം എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഹ്രസ്വകാലം ഇറ്റലിയിലും പ്രവർത്തിച്ചിരുന്നു. കല്ലട ഇടവകയിൽ മുട്ടം എൻ.ബി.കെ ഹൗസിൽ പരേതരായ കൊളമ്പസ്-മരിയ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: റെംജി, സോളമൻ, യേശുദാസൻ, പരേതരായ സേവ്യർ, ജെയിംസ്. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കല്ലട മുട്ടത്തുള്ള വീട്ടിൽ ശുശ്രൂഷ പ്രാർഥന നടക്കും. ബിഷപ്പുമാരായ പോൾ ആന്റണി മുല്ലശേരി, സ്റ്റാൻലി റോമൻ എന്നിവരുടെ കാർമികത്വത്തിൽ കല്ലട കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ സംസ്കാരം നടക്കും.