കൊല്ലങ്കോട്: പനി ബാധിച്ച് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു. നെന്മേനി കല്ലേനിപ്പൊറ്റ കോശന്റെ മകൾ അനുഷ്കയാണ് (11) മരിച്ചത്. പനങ്ങാട്ടിരി എ.യു.പി സ്കൂളിലെ ആറാംതരം വിദ്യാർഥിനിയാണ്. പത്തുദിവസം മുമ്പാണ് പനി ബാധിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചക്ക് ഒന്നിനാണ് മരിച്ചത്. മാതാവ്: പാർവതി. സഹോദരങ്ങൾ: രാമൻ, ലക്ഷ്മണൻ.