മണ്ണാര്‍ക്കാട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു. കുമരംപുത്തൂര്‍ കാരാപ്പാടം കോളനിയിലെ മാധവന്-മാധവി ദമ്പതികളുടെ മകളും മലമ്പുഴയിലെ ഹരീഷ് ബാബുവിന്റെ ഭാര്യയുമായ മിനി (22) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മിനിയെ അസുഖം മൂര്ച്ഛിച്ചതിനല് വൈകീട്ടോടെ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ജില്ല ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. മാതാവിനൊപ്പം ഇരുമ്പകച്ചോലയില്‍ താമസിച്ചിരുന്ന മിനി അസുഖമായതിനെ തുടര്‍ന്നാണ് കാരാപ്പാടത്തേക്ക് വന്നത്. കഴിഞ്ഞ മാസമായിരുന്നു ഹരീഷ് ബാബുവിന്റെയും മിനിയുടെയും വിവാഹം.