ആലത്തൂർ: ഗ്രാമപഞ്ചായത്ത് ഓഫിസിനടുത്ത ലോഡ്ജ് മുറിയിൽ അവശനിലയിൽ കണ്ടെത്തിയ താമസക്കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കോട്ടയം വാഴൂർ കാനം പതിയിൽ വീട്ടിൽ പി.പി. വർഗീസിന്റെ മകൻ പ്രകാശ് വി. മാത്യു (60) ആണ് മരിച്ചത്. ഭാര്യക്കും മക്കൾക്കുമൊപ്പം അമേരിക്കയിലായിരുന്ന ഇയാൾ നാല് വർഷമായി ഒറ്റക്ക് നാട്ടിൽ കഴിയുകയാണ്. കുറച്ചുകാലമായി ആലത്തൂരിലെ ലോഡ്ജിലാണ് താമസം. ലോഡ്ജിലെ മറ്റ് താമസക്കാർ മുറിയിൽ കിടക്കുന്നത് കണ്ട് ആലത്തൂർ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മോർച്ചറിയിൽ. ശനിയാഴ്ച പോസ്റ്റ്മോർട്ടം നടക്കും. പ്രകാശ് മാത്യുവിന്റെ ഭാര്യ: ലീന. മക്കൾ: ക്യാരൻ, ലിമിയ, ജോസ് (എല്ലാവരും അരിസോണ, അമേരിക്ക). സഹോദരങ്ങൾ: ജയമ്മ, ജോളി, പരേതരായ പൊന്നമ്മ, കുരുവിള, ജോഗേഷ്. സംസ്കാരം ശനിയാഴ്ച വാഴൂർ കാനം സെന്റ് തോമസ് മാർതോമ പള്ളി സെമിത്തേരിയിൽ.