ഓച്ചിറ: ഓച്ചിറക്കളിയിൽ കിഴക്കേക്കര നയിച്ച പടത്തലവൻ കൊറ്റമ്പള്ളി തോട്ടത്തിൽ തറയിൽ ശിവദാസൻ ആശാൻ (85) നിര്യാതനായി. ഏഴു പതിറ്റാണ്ട് ശിഷ്യരുമൊത്ത് ഓച്ചിറക്കളിയിൽ പങ്കെടുത്തു. ഭാര്യ: പത്മാവതി. മക്കൾ: കാർത്തികേയൻ, രാജു (ദമ്മാം), ബിജു. മരുമക്കൾ: മഞ്ജു, ആൽഫ, അശ്വതി. സംസ്കാരം ചൊവ്വാഴ്ച.