വടക്കഞ്ചേരി (പാലക്കാട്): സിമന്റ് തൊട്ടിയിൽ വീണ് മൂന്നുവയസ്സുള്ള കുഞ്ഞ് മരിച്ചു. വടക്കഞ്ചേരിയിൽ താമസിക്കുന്ന കണ്ണൂർ കാഞ്ഞിരംകൊല്ലി സ്വദേശി തുരുത്തിക്കാട് ജീജോ -റിൻസി ദമ്പതികളുടെ മകൻ ഡിബിൻ മാർട്ടിനാണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. പാലക്കുഴി പുഷ്പഗിരി ആശ്രമത്തിലെ ജോലിക്കാരനാണ് ജീജോ. ആശ്രമത്തിന് സമീത്തെ സിമന്റ് തൊട്ടിയിലാണ് ഡിബിൻ മാർട്ടിൻ വീണത്. ഉടൻ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.