അമ്പലവയല്‍: ക്വാറിയിലെ വെള്ളക്കെട്ടില്‍ മധ്യവയസ്കയെ മരിച്ചനിലയില്‍ കണ്ടെത്തി. വികാസ് കോളനിയിലെ കളന്നൂര്‍ യശോധ (53) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയോടെ ഗവ. ആശുപത്രി പരിസരത്തെ ക്വാറിക്കുളത്തിലാണ് സംഭവം. വസ്ത്രം അലക്കുന്നതിന് എത്തിയ യശോധ കാല്‍വഴുതി വെള്ളക്കെട്ടില്‍ വീണതാകാമെന്നാണ് നിഗമനം. കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്