പത്തിരിപ്പാല: കുളിക്കാൻ പോയ വയോധികയെ സമീപത്തെ വെള്ളമുള്ള ക്വാറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. മണ്ണൂർ കിഴക്കുംപുറം വടക്കുംപാടം ലക്ഷംവീടിൽ പരേതനായ വേലായുധന്റെ ഭാര്യ ലക്ഷ്മി (79)ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11ന് ഇവർ ക്വാറിയിലേക്ക് കുളിക്കാൻ പോയതായിരുന്നു. തിരികെ വരാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിനിടയിലാണ് ക്വാറിയിൽ മൃതദേഹം കണ്ടെത്തിയത്. മങ്കര പൊലീസും കോങ്ങാട് അഗ്നിരക്ഷാസേനയും മൃതദേഹം പുറത്തെടുത്തു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. മകൾ: വത്സലകുമാരി. മരുമകൻ: പരേതനായ മണികണ്ഠൻ.