മണ്ണാർക്കാട്: ഭർത്താവ് മരിച്ച് മിനിറ്റുകൾക്കുള്ളിൽ ഭാര്യയും മരിച്ചു. മണ്ണാർക്കാട് പവിത്ര പ്രസ് ഉടമ അരകുറുശ്ശി വടക്കേക്കര പരപ്പനങ്ങാടി പാലക്കൽ ഭാസ്കരൻ (86), ഭാര്യ വിജയലക്ഷ്മി (80) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചയാണ് ഇരുവരും മരിച്ചത്. അസുഖബാധിതനായി കിടക്കുകയായിരുന്ന ഭാസ്കരൻ മരിച്ചതറിഞ്ഞ ഭാര്യ വിജയലക്ഷ്മി തളർന്നു വീഴുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മക്കൾ: പവിത്രൻ, സന്തോഷ്, മുകേഷ്, ദിലീപ്, പരേതനായ രമേശ്. മരുമക്കൾ: സുഗന്ധി, ഖദീജ, സുധർമ, സരിത, അപർണ.