ശാസ്താംകോട്ട: വാടക വീട്ടിലെ കിടപ്പുമുറിയിൽ വിദ്യാർഥിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ശൂരനാട് വടക്ക് തെക്കേമുറി തുളസീ ഭവനത്തിൽ ഭരണിക്കാവ് ‘വേണാട് ത്രാസ്’ ഉടമ അഭിഷേകിന്റെ (പ്രദീപ്) മകൻ പ്രജീഷ് (20) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. മരണ കാരണം അറിവായിട്ടില്ല. ബംഗളൂരുവിൽ വിദ്യാർഥിയായിരുന്നു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം തെക്കേമുറിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.