അഞ്ചൽ: എം.സി റോഡ് മുറിച്ചുകടക്കുന്നതിനിടെ വയോധിക ബൈക്കിടിച്ച് മരിച്ചു. വാളകം പച്ചക്കുളത്ത് കിഴക്കടത്ത് വീട്ടിൽ പരേതനായ ബേബിയുടെ ഭാര്യ ചിന്നമ്മ (75) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തോടെ വാളകം ഗവ.എൽ.പി.എസിന് സമീപമാണ് അപകടം. വാളകത്തുള്ള കടയിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കവേയായിരുന്നു അപകടം. ഉടൻ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മക്കൾ: സജി, ബിജു, ബാബു. മരുമക്കൾ: ബാബു, ജിൻസി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വാളകം മാർത്തോമ വലിയപള്ളി സെമിത്തേരിയിൽ.