മുണ്ടൂർ: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ വേലിക്കാട് പത്താം മൈലിലുണ്ടായ അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വേലിക്കാട് കളരിപ്പൊറ്റ താണിക്കൽ വിജയനാണ് (54) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് പത്താംമൈൽ ഉൾനാടൻ പാതയിൽ നിന്ന് ദേശീയ പാതയിലേക്ക് വരുകയായിരുന്ന സ്കൂട്ടറിൽ പാലക്കാട് നിന്ന് കല്ലടിക്കോട്ടേക്ക് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം വേലിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിജയൻ കെട്ടിട നിർമാണ തൊഴിലാളിയാണ്. ഭാര്യ: സജിനി. മക്കൾ: വിജിഷ, വിഷ്ണു. സംസ്കാരം ബുധനാഴ്ച ഉച്ച രണ്ടിന് ഐവർമഠത്തിൽ.