കൊല്ലങ്കോട്: വടവന്നൂർ എം.ജി.ആർ സ്മാരക മ്യൂസിയം നടത്തിപ്പുകാരൻ കുഴഞ്ഞുവീണു മരിച്ചു. വടവന്നൂർ അമ്പലപ്പറമ്പ് മുരുകേശന്റെ മകൻ മോഹനാണ് (62) ചൊവ്വാഴ്ച ഉച്ചക്ക് 12.30 ന് മ്യൂസിയത്തിനകത്ത് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.ജി.ആറിന്റെ ബന്ധുവാണ്. നാലുവർഷമായി എം.ജി.ആർ മ്യൂസിയം മോഹനാണ് പരിചരിച്ചുവരുന്നത്. ഭാര്യ: ശാന്തകുമാരി. മക്കൾ: അനന്തലക്ഷ്മി, ശബരി. മരുമകൻ: സതീഷ്.