സുൽത്താൻ ബത്തേരി: ചീരാലിലെ കുന്നത്ത് പുതിയവീട്ടിൽ കെ.പി. രമാമണി (63) നിര്യാതയായി. പരേതനായ എ.ആർ. കുഞ്ഞിരാമൻ നമ്പ്യാരുടെയും കെ.പി. കമലാക്ഷി അമ്മയുടെയും മകളാണ്. ഭർത്താവ്: ഗോപാലകൃഷ്ണൻ. മക്കൾ: ഇന്ദു (ലാബ് അസി. ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, സുൽത്താൻബത്തേരി), അനൂപ് (ഇന്ത്യൻ റെയിൽവേ, മംഗളൂരു). മരുമക്കൾ: ജിതേഷ് (പുൽപള്ളി), അമൃത (സുൽത്താൻ ബത്തേരി). സഹോദരങ്ങൾ: കെ.പി. രാജം, സദാനന്ദൻ, രജനി, സനിൽ, സുരേഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.