കാഞ്ഞങ്ങാട്: പാലത്തിന്റെ കൈവരിയിൽനിന്ന് വീണ് പരിക്കേറ്റ ലോട്ടറി വിൽപനക്കാരൻ ഉറക്കത്തിൽ മരിച്ചു. അതിയാമ്പൂരിലെ മോഹനനാണ് (58) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി കിഴക്കുംകര അതിയാമ്പൂർ റോഡിലെ പാലത്തിലെ കൈവരിയിൽനിന്നാണ് വീണത്. കാര്യമായ പരിക്കൊന്നും ഉണ്ടായിരുന്നില്ല. കാലിന് ചെറിയ പരിക്കു മാത്രമേ കാണാൻ ഉണ്ടായുള്ളു. മോഹനനെ ആശുപത്രിയിൽ പോകാൻ വിട്ടുകാർ നിർബന്ധിച്ചെങ്കിലും തയാറായില്ല. രാത്രി ഉറങ്ങാൻ കിടന്ന മോഹനൻ രാവിലെ ഉറക്കമുണരാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. പരേതനായ കുരുക്കൾവീട്ടിൽ കേളു-കുഞ്ഞമ്മാർ അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: തങ്കമണി (തയ്യൽ തൊഴിലാളി). മക്കൾ: ഹരിത, ഹർഷ. സഹോദരങ്ങൾ: മീനാക്ഷി, അജിത, പരേതനായ രമേശൻ.