നീലേശ്വരം: കാഞ്ഞിരപ്പൊയില്‍ മലപ്പച്ചേരി കൊളങ്ങാട് ഐക്കോടന്‍ രാഘവന് നായര്‍ (80) നിര്യാതനായി. ഐക്കോടന്‍ തറവാട് കാരണവരും മലപ്പച്ചേരി കിരാതേശ്വര ക്ഷേത്ര രക്ഷാധികാരിയുമായിരുന്നു. ഭാര്യ: വി.കെ. ശാന്ത. മക്കള്‍: ബാലചന്ദ്രന്, സരോജിനി, വിജയന്, ഗിരീഷ്കുമാര്‍. മരുമക്കള്‍: കുഞ്ഞികൃഷ്ണന് (മീങ്ങോത്ത്), രമ്യ (ചട്ടഞ്ചാല്‍), ചിത്രലേഖ (ചെമ്മട്ടംവയല്‍), ഗ്രീഷ്മ (നര്‍ക്കിലക്കാട്). സഹോദരങ്ങള്‍: അപ്പു നായര്‍ (നാര), പരേതരായ കൃഷ്ണന് നായര്‍, അപ്പൂഞ്ഞി നായര്‍, ഭവാനിയമ്മ, ഗൗരിയമ്മ, മീനാക്ഷിയമ്മ, കരുണാകരന് നായര്‍.