പുതുപ്പരിയാരം: ഗാന്ധിനഗർ സഹാരയിൽ എഴുത്തുകാരനും സിനിമ പ്രവർത്തകനുമായ മുൻ ഡെപ്യൂട്ടി തഹസിൽദാർ പി.ആർ. അരവിന്ദൻ (75) നിര്യാതനായി. പാലക്കാട്ടെ സാംസ്കാരിക സദസ്സുകളിലും ആദ്യകാല ഫിലിം സൊസൈറ്റികളിലും സജീവമായിരുന്നു. വി.ടി. ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ നടന്ന ആദ്യ മിശ്രവിവാഹത്തിലെ ദമ്പതികളായ പി.കെ. രാഘവപണിക്കരുടെയും വി.ടി. പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായി മലപ്പുറത്ത് 1948ലാണ് ജനനം.പുരോഗമന ആശയക്കാരനായിരുന്നു. കൗണ്ടന്‍കളം, കൂടിയാട്ടം, കെണി എന്നീ നോവലുകൾ പ്രസിദ്ധീകരിച്ചു. നിരവധി കഥകളും എഴുതിയിട്ടുണ്ട്. സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ അംഗമാണ്. ഭാര്യ: പരേതയായ ചന്ദ്രിക. മകൻ: വിശാഖ് (സിക്കിം). സഹോദരങ്ങൾ: ഇന്ദിര, സുകുമാരൻ, രാമദാസ്. സംസ്കാരം പിന്നീട്. നിര്യാണത്തില്‍ പുരോഗമന കലാസാഹിത്യസംഘം പാലക്കാട് ജില്ല കമ്മിറ്റി അനുശോചിച്ചു.