കരുനാഗപ്പള്ളി: നമ്പരുവികാല ലക്ഷ്മി ഭവനത്ത് വാസുദേവക്കുറുപ്പ് (80-റിട്ട. സീനിയര്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍) നിര്യാതനായി. നമ്പരുവികാല ക്ഷീരസഹകരണസംഘം മുന്‍ ബോര്‍ഡ് അംഗം, മരുതൂര്‍കുളങ്ങര ക്ഷേത്ര ഭരണസമിതി മുന്‍ സെക്രട്ടറി, എന്‍.എസ്.എസ് കരയോഗം മുന്‍ സെക്രട്ടറി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: മനോരമ. മക്കള്‍: കൈലാസ് കുമാര്‍, പ്രദീപ്കുമാര്‍. മരുമകള്‍: മായ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.