അലനല്ലൂർ: എടത്തനാട്ടുകര യതീംഖാന ഓർഫനേജിനു സമീപം താമസിച്ചിരുന്ന തോരക്കാട്ടിൽ അബൂബക്കർ ഹാജി (96) നിര്യാതനായി. ഭാര്യമാർ: പരേതയായ തൊട്ടിയിൽ ഖദീജ, ഖദീജ (കാര്യവട്ടം). മക്കൾ: അബ്ദുൽ റഷീദ് മാസ്റ്റർ (റിട്ട. അധ്യാപകൻ, എ.എം.എൽ.പി സ്കൂൾ അലനല്ലൂർ), അബ്ദുൽ ഹമീദ് (പ്രവാസി), സുലൈഖ, അബ്ദുൽ അസീസ് (നോബിൾ ട്രാവൽസ്, കോട്ടപ്പള്ള), റാഹിബ് (പ്രവാസി), അബ്ദുൽ ഷുക്കൂർ (അധ്യാപകൻ, എ.എം.യു.പി സ്കൂൾ പയ്യനെടം).
മരുമക്കൾ: ലബീബ (അധ്യാപിക, ടി.എ.എം.യു.പി.എസ് എടത്തനാട്ടുകര), ഹബീബ, സി. റഹ്മത്തുല്ല മാസ്റ്റർ (റിട്ട. അധ്യാപകൻ, ജി.ഒ.എച്ച്.എസ് എടത്തനാട്ടുകര), മറിയം താഹിറ, സലീല (പട്ടിക്കാട്), ഫ്രിയാൽ (നീലാഞ്ചേരി). സഹോദരന്മാർ: പരേതരായ മമ്മസ്സൻ ഹാജി, സൂപ്പി.