ആലത്തൂർ: ഉംറക്ക് പോയ ആലത്തൂർ പള്ളിപ്പറമ്പ് ആറുവീട്ടിൽ മുഹമ്മദ് റഫീഖ് (57) മദീനയിൽ നിര്യാതനായി. ആപ്പിൾ ഫോട്ടോ ബീഡി കമ്പനി മേസ്തിരിയായിരുന്ന പരേതനായ അബ്ദുൽ കാദറിന്റെ മകനാണ്. ഭാര്യ സാജിദയുമടങ്ങുന്ന 46 അംഗ സംഘം കഴിഞ്ഞ 19നാണ് ആലത്തൂരിൽനിന്ന് പോയത്. ഫെബ്രുവരി രണ്ടിന് നാട്ടിൽ തിരിച്ചെത്തുന്ന വിധമായിരുന്നു യാത്ര. മാതാവ്: പരേതയായ സൈനബ. മക്കൾ: റാസിന, ഫവാസ് (അബൂദബി), ആമിന റിയ. സഹോദരങ്ങൾ: നൂർ മുത്ത്, അബ്ദുൽ മജീദ്, ഷുക്കൂർ (സൗദി അബ്ഹ), ബദർന്നീസ, മുംതാജ്. ഖബറടക്കം മദീന ജന്നത്തുൽ ബഖിയയിൽ നടന്നു.