ഒറ്റപ്പാലം: കമലാലയ റോഡ് ചാന്ദ്നിയിൽ എരശ്ശേരി പുത്തൻവീട്ടിൽ അഡ്വ. ഇ.പി. രാമചന്ദ്രൻ (85) നിര്യാതനായി. മുൻ ഗവ. പ്ലീഡർ, നോട്ടറി, കവളപ്പാറ കൊട്ടാരം റിസീവർ എന്നീ നിലകളിലും ഒറ്റപ്പാലം ബാർ അസോസിയേഷൻ, റോട്ടറി ക്ലബ്, കോറൊണേഷൻ ക്ലബ്, വേങ്ങേരി ക്ഷേത്രസമിതി, ചിനക്കത്തൂർ പൂരം ദേശക്കമ്മിറ്റി തുടങ്ങിയവയുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വണ്ടാഴി നെല്ലിക്കലിടം നിർമല. മകൻ: രമേഷ് വർമ (ചെന്നൈ). മരുമകൾ: അംബിക (ചെന്നൈ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.