മുട്ടിക്കുളങ്ങര: നിർമാണത്തിലിരിക്കുന്ന വീട് നനയ്ക്കുന്നതിനിടയിൽ ടെറസിന് മുകളിൽ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു. പുതുപ്പരിയാരം തോട്ടക്കരയിൽ കൃഷ്ണൻ (കാശു-83) ആണ് മരിച്ചത്. വാർക്കാട് ഭാഗത്താണ് സംഭവം. തൊഴിലാളികൾ എത്തുന്നതിന് മുമ്പ് നനയ്ക്കാൻ വീടിന് മുകളിൽ കയറിയതായിരുന്നു. ഇവിടെ നിന്ന് കാൽ വഴുതി താഴെ വീണു. ഉടൻ തന്നെ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. ഭാര്യ: ദേവകി. മക്കൾ: കോമളം, ശോഭന, ഷീല, ശ്യാമള, സരള, സജിത. മരുമക്കൾ: കൃഷ്ണൻകുട്ടി, മാധവൻ, ദയാനന്ദൻ, മാണിക്കൻ, ശശി, പ്രകാശൻ. സഹോദരങ്ങൾ: കുഞ്ചിയമ്മ, വള്ളിയമ്മ, തങ്ക, കല്യാണി, പരേതരായ കറുപ്പൻ.