പത്തിപ്പാല: വിഷം അകത്തുചെന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മങ്കര ആർ.എസ് റോഡിൽ കല്ലിങ്കൽ വീട്ടിൽ ചെന്താമരാക്ഷന്റെ മകൻ അക്ഷയ് (26) ആണ് ചൊവ്വാഴ്ച രാവിലെ 10ന് മരിച്ചത്. കഴിഞ്ഞ 17നാണ് വിഷം അകത്തുചെന്നതിനെ തുടർന്ന് യുവാവിനെ ജില്ല ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. മാതാവ്: ശൈലജ. സഹോദരി: അനൂഷ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മങ്കര കാളികാവ് ശ്മശാനത്തിൽ.