ആനക്കര: സ്കൂളിൽനിന്ന് മക്കളെ കൂട്ടി വരുംവഴി ഉണ്ടായ വാഹനാപകടത്തിൽ പ്രവാസി യുവാവ് മരിച്ചു. ചിയ്യാനൂര്‍ പരേതനായ കോട്ടേലവളപ്പില്‍ സിദ്ദിയുടെ മകന് മുഹമ്മദ് (43) ആണ് മരിച്ചത്. മുഹമ്മദ് ഓടിച്ച ബൈക്കിൽ ചിയ്യാനൂര്‍ പാടത്ത് താടിപ്പടിയില്‍ വെച്ച് പിക്അപ് ഇടിക്കുകയായിരുന്നു.
മക്കളായ ഹംന ജുബിന്‍, ഹയ ആയിഷ എന്നിവര്‍ക്ക് പരിക്കേറ്റു. വളയംകുളം എം.വി.എം സ്കൂളില്‍നിന്ന് വീട്ടിലേക്ക് വരുകയായിരുന്നു മൂവരും. ഗുരുതര പരിക്കേറ്റ മുഹമ്മദിനെ നാട്ടുകാര്‍ ചേര്‍ന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: കദീജകുട്ടി. ഭാര്യ: ഷെമീന. മക്കള്‍: ഹംന ജുബിന്‍, ഹയ ആയിഷ, ഹാമിഷ് അര്ഫാന്. സഹോദരങ്ങള്‍: റഷീദ്, സജ്ന.