പട്ടാമ്പി: മുതുതല ചിത്രഭവനം വേലായുധൻ മാസ്റ്ററുടെ ഭാര്യ സരോജിനി ടീച്ചർ (74) നിര്യാതയായി. മുതുതല എ.യു.പി. സ്കൂൾ റിട്ട.അധ്യാപികയാണ്. മക്കൾ: പ്രവീൺ നീരജ്, ബിന്ദു രാജ്, ഭാസ്കർ. മരുമക്കൾ: സുഭാഷിണി, രഞ്ജിനി, സന്ധ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരത്ത്.