കുഴൽമന്ദം: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കുഴൽമന്ദം ചിതലി പിട്ടുപ്പാറ വീട്ടിൽ കെ. നാരായണനാണ് (78) തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ജനുവരി 27ന് രാവിലെ ആറരക്ക് ചിതലി പാലത്ത് വെച്ചായിരുന്നു അപകടം. പാൽ വാങ്ങിച്ച് വീട്ടിലേക്കുപോകാൻ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ കുഴൽമന്ദത്തുനിന്ന് ആലത്തൂർ ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. കുഴൽമന്ദം പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ: യശോദ. മക്കൾ: മോഹനൻ, പുഷ്പരാജൻ, ഷിബു. മരുമക്കൾ: ബിന്ദു, രാധിക.