ആയൂർ: ഒഴുകുപാറയ്ക്കൽ കൊടിഞ്ഞൽ പീടികയിൽ പരേതനായ റിട്ട. ടെലിഫോൺ ഇൻസ്പെക്ടർ പി.ജി. ജേക്കബിന്റെ ഭാര്യ റാഹേൽകുട്ടി (91) നിര്യാതയായി. ചെങ്ങമനാട് ചരുവിള കുടുംബാംഗമാണ്. മക്കൾ: ലിസി, ലീലാമ്മ, അലക്സാണ്ടർ ജേക്കബ് (മാർ ഈവനിയോസ് കോളജ്), ലീന. മരുമക്കൾ: തോമസ് കോശി, മാത്യുക്കുട്ടി, സൂസൻ അലക്സാണ്ടർ, വർഗീസ് കുരുവിള. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം കൊടിഞ്ഞൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.