കല്പറ്റ: വിവിധ ക്ഷേത്രങ്ങളിൽ തന്ത്രിസ്ഥാനം വഹിക്കുന്ന കൃഷ്ണമോഹൻ ആചാര്യ (56) എറണാകുളം പറവൂരിൽ നിര്യാതനായി. കല്പറ്റ മണിയങ്കോട് പൊന്നട പരേതരായ പത്മനാഭൻ എമ്പ്രാന്തിരിയുടെയും സുമതി അമ്മയുടെയും മകനാണ്. ഭാര്യ: പൂർണിമ. മകൾ: ശ്രീലക്ഷ്മി. സഹോദരങ്ങൾ: ലക്ഷ്മി നാരായണ ആചാര്യ (കല്പറ്റ ഗ്രാമം ക്ഷേത്രം മേൽശാന്തി), പ്രഭാവതി, നിർമല, നാഗരത്ന.