പുത്തിഗെ: കര്‍ഷകനെ തറവാട് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തിഗെ ചോട്ട തറവാട്ടിലെ വിട്ടലയെയാണ് (65) വീട്ടിലെ പടിപ്പുരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മഞ്ചേശ്വരം സ്വദേശിയാണ്. പുത്തിഗെയിലെ തറവാട്ടില്‍ ദീപം തെളിക്കാന്‍ ആളില്ലാത്തതിനാല്‍ വിട്ടല ഇവിടെത്തന്നെ താമസിച്ചുവരുകയായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് വീണതിനെത്തുടര്‍ന്ന് വിട്ടലയുടെ നട്ടെല്ലിന് ക്ഷതം സംഭവിച്ചിരുന്നു. ഇതിനു ശേഷം വിട്ടല കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും ഇതാകാം മരണകാരണമെന്നും ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: രത്നാവതി. മക്കള്‍: അംബുജാക്ഷി, അജിത്കുമാര്‍, രവികുമാര്‍, ഭരതരാജ് (ദുബൈ). മരുമക്കള്‍: സഞ്ജീവ, സ്വാതി, ദിവ്യ. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.