പട്ടാമ്പി: ഓങ്ങല്ലൂർ പോക്കുപ്പടി കൈരളിയിൽ കരുണാകരൻ (75) നിര്യാതനായി. ഒറ്റപ്പാലം റിട്ട. ഡപ്യൂട്ടി തഹസിൽദാറാണ്. സി.പി.എം പോക്കുപ്പടി ബ്രാഞ്ച് മുൻ സെക്രട്ടറി, പെൻഷനേഴ്സ് യൂനിയൻ പട്ടാമ്പി ബ്ലോക്ക് വൈസ് പ്രസിഡന്റ്, കെ.എസ്.കെ.ടി.യു മുൻ ഏരിയ കമ്മിറ്റി അംഗം, മലബാർ ദേവസ്വം ബോർഡ് മുൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നളിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തറവാട് വീടായ കൊപ്പം കീഴുമുറി പടനായകത്തുകുണ്ട് വീട്ടുവളപ്പിൽ.