തച്ചനാട്ടുകര: വിദ്യാർഥിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാണിക്കപറമ്പ് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി ലക്ഷംവീട് കോളനിയിലെ കളത്തുംപടി ഉണ്ണീൻകുട്ടി-സുനീറ ദമ്പതികളുടെ മകൻ സിനാനെയാണ് (14) വീടിനുസമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അപസ്മാര രോഗമുള്ള കുട്ടി കുറെ ദിവസമായി സ്കൂളിൽ പോയിരുന്നില്ല. കാണാതായതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിക്കുന്നതിനിടെ വെള്ളക്കെട്ടിന് സമീപം ചെരിപ്പ് കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. മൃതദേഹം പെരിന്തൽമണ്ണ ജില്ല ആശുപത്രി മോർച്ചറിയിൽ. സഹോദരങ്ങൾ: സഫുവാൻ, സിംസാറുൽ ഹഖ്.