തൃത്താല: പട്ടിത്തറ കോട്ടോപ്പാടത്ത് കരിയൻപറമ്പിൽ അനിൽകുമാറിനെ (38) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരണകാരണം വ്യക്തമല്ല. തൃത്താല പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. അവിവാഹിതനാണ്. വേലായുധൻ പിതാവും നീലി മാതാവുമാണ്. സഹോദരങ്ങൾ: മണികണ്ഠൻ, ബാബു, സുരേഷ്.